NEWS
ഖത്തറിൽ വ്യവസായ നിക്ഷേപങ്ങൾക്കായി പ്രകൃതിവിഭവങ്ങൾ അനുവദിക്കുന്നതിന് വാണിജ്യ-വ്യവസായ മന്ത്രാലയവും ഖത്തർ എനർജിയും തമ്മിൽ കരാർ ഒപ്പുവെച്ചു
06/07/2026 07:46 PM IST
nila

ദോഹ: രാജ്യത്തെ വ്യവസായ നിക്ഷേപ അവസരങ്ങൾക്കായി പ്രകൃതിവിഭവങ്ങൾ നീക്കിവെക്കുന്നതും അവയുടെ ഭരണനിർവഹണവും ലക്ഷ്യമിട്ട് ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയവും (MoCI) ഖത്തർ എനർജിയും തമ്മിൽ സുപ്രധാന കരാറിൽ ഒപ്പുവെച്ചു. പുതിയ മീഡിയം ഇൻഡസ്ട്രീസ് ഏരിയ, മെസൈദ് ഇൻഡസ്ട്രിയൽ സിറ്റി എന്നിവയുടെ വികസനത്തിന് ശക്തമായ പിന്തുണ നൽകുന്നതാണ് ഈ പുതിയ പങ്കാളിത്തം.
ഖത്തർ വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ അൽ ഥാനി, ഊർജ കാര്യ സംസ്ഥാന മന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സിഇഒയുമായ സാദ് ഷെരീദ അൽ കാബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.ഈ തന്ത്രപ്രധാന കരാർ ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യവസായ മേഖലയിലെ പുതിയ നിക്ഷേപങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ ഈ നീക്കം സഹായിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










